ക്രീമി ലെയര്‍ പരിധി ഉയര്‍ത്തി

First Published 4, Apr 2018, 8:41 PM IST
creamy layer limit enhanced
Highlights
  • മേൽത്തട്ട് പരിധി ഉയർത്തി
  • 6 ലക്ഷം 8 ലക്ഷമാക്കി
  • ദിവ്യക്ക് സ്ഥലംമാറ്റം
  • ഡെപ്യൂട്ടി കളക്ടറെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒബിസി വിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാനപരിധി ഉയര്‍ത്തി. ആറ് ലക്ഷം രൂപയിൽ നിന്നും എട്ട് ലക്ഷം രൂപയാക്കിയാണ് വരുമാനപരിധി  ഉയർത്തിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. 

ഒബിസി വിഭാഗക്കാരുടെ  ഏറെനാളാത്തെ ആവശ്യത്തിനാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. കേന്ദ്ര സർക്കാർ ജോലികളിൽ പിന്നാക്കവിഭാഗ (ഒബിസി) സംവരണത്തിനു പരിഗണിക്കുന്നതിനുള്ള മേൽത്തട്ടു (ക്രീമി ലെയർ) വരുമാനപരിധി കേന്ദ്ര സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പ്രതിവർഷ വരുമാനം 6 ലക്ഷത്തിൽ നിന്നും 8ലക്ഷമാക്കിയിരുന്നു. അന്ന് സംസ്ഥാനം വേണ്ടെന്ന് വച്ച തീരുമാനമാണ് ഇപ്പോൾ എടുത്തത്.  

ഇതോടെ കൂടുതൽ പിന്നോക്ക വിഭാഗക്കാർ സംവരണത്തിന് അർഹരാവും. 2013ലാണ് അവസാനമായി പരിധി ഉയർത്തിയത്. 

 

loader