ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം 'സവിശേഷമെന്ന് മോദി

മോസ്കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രതർക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുചിനുമായുള്ള ആദ്യ അനൗപചാരിക കൂടിക്കാഴ്ച പൂർത്തിയാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം 'സവിശേഷമാണെ'ന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, പ്രതിരോധബന്ധം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദില്ലിയിൽ തിരിച്ചെത്തിയ ശേഷം നരേന്ദ്രമോദി പ്രതികരിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിൽ 17 ശതമാനം വർധനയുണ്ടായതായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുചിനും പറഞ്ഞു.
യൂറേഷ്യൻ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത വർഷം ജനുവരിയോടെ വ്ളാദിമിർ പുചിൻ ഇന്ത്യയിലെത്തിയേക്കും.

തന്ത്രപരമായി അതിസവിശേഷ പങ്കാളിത്തമെന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ ബന്ധം ഉയർന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. അഭേദ്യമായ സുഹൃദ്ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ളതെന്നും പുചിനുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. 

അനൗപചാരിക ചർച്ച വഴി ഇരുരാജ്യങ്ങൾ തമ്മിൽ പരസ്പര വിശ്വാസത്തിന്റെ പുതിയൊരു അധ്യായം പുചിൻ എഴുതിച്ചേർത്തിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ആഗോള, മേഖലാതല വിഷയങ്ങളിൽ അഭിപ്രായഐക്യം രൂപപ്പെടുത്ത‌ുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം