മുംബൈ: പലഹാരങ്ങൾ വാങ്ങിയപ്പോൾ അധികമായി പ്ലാസ്റ്റിക് സഞ്ചി നൽകാത്തതിന് ബേക്കറി ജീവനക്കാരനെ സാധാനം വാങ്ങാനെത്തിയ ആൾ കൊന്നു. മുബെയിലാണ് സംഭവം. മുംബൈ തലോജയിലാണ് മനസാക്ഷിയെ ഉലയ്ക്കുന്ന കൊലപാതകം നടന്നത്.
നഗരത്തിലെ റിഥി സിഥി സ്വീറ്റ് മാര്‍ട്ടിലെ ജീവനക്കാരനായിരുന്ന രാജസ്ഥാന് സ്വദേശി റൈകയാണ് നിസ്സാരമായ കാര്യത്തിന് നടന്ന തർക്കത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ മാരുതി ബെണ്ടെ പലഹാരങ്ങൾ വാങ്ങാനായി ബേക്കറിയിൽ എത്തി.
പണമടച്ച ശേഷം കടലാസ് കവറിൽ പൊതിഞ്ഞ പലഹാരങ്ങൾ ഒരു പോളിത്തിൻ സഞ്ചിയിലിട്ട് റൈക കൈമാറി. ഒരു സഞ്ചികൂടി വേണമെന്ന് മാരുത് ബെണ്ടെ ആവശ്യപ്പെട്ടു. എന്നാൽ അത് നല്‍കാന്‍ കടയിലുണ്ടായിരുന്നവർ വിസ്സമതിച്ചു. ഇതിൽ കുപിതനായ ബെന്‍ഡെ ബേക്കറി ജീവനക്കാരോട് തട്ടികയറി.വാക്കേറ്റം കയ്യാന്‍ക്കളി മാറി. അടുത്തുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഘർഷത്തിനിടെ മാരുതിയുടെ അടിയേറ്റ റൈകബോധരബിതനായി നിലത്തുവീണു. ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനോടുവില്‍ റയ്ക ഇന്നലെ രാത്രിയോടെ മരിച്ചു.
അടിപിടിയുണ്ടായ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മാരുതി ബെന്‍ഡെയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നിസാരമായ ഒരു കാര്യത്തിന്മേലുള്ള പിടിവാശിയും മുൻകോപവും ഒരു ജീവനെടുത്തനിന്‍റെ ഞെട്ടലിലാണ് തലോജ.
