റോത്തക്: ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവ് നടത്തിയ ക്രൂരകൃത്യം നാടിനെ നടുക്കി. ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി 36കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ നര്‍നൗള്‍ ഷെബജ്പുരിലാണ് സംഭവം. 

നിര്‍മ്മാണ കരാറുകാരനായ രാധേ ശ്യാം ആണ് ഈ കൂരകൃത്യം നടത്തിയത്. ആദ്യം ഏഴും അഞ്ചും വയസ്സുള്ള പെണ്‍മക്കളേയും മൂന്നു വയസ്സുള്ള മകനെയും ഇയാള്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. കുട്ടികളെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ മഞ്ജു (33)നെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. 

ഭാര്യയുടെ മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം ശ്യാം സമീപത്തുള്ള കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് എസ്.പി ഹമീദ് അക്തര്‍ അറിയിച്ചു. എന്നാല്‍ പ്രദേശത്തുണ്ടായിരുന്ന കര്‍ഷകര്‍ ശ്യാമിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇക്കാര്യം അറിയിക്കാന്‍ കര്‍ഷകര്‍ ഇയാളുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ഇതോടെയാണ് കൂട്ടക്കൊലയുടെ വിവരം പുറംലോകമറിയുന്നത്.