ഇടുക്കിയിലെ മലയിഞ്ചി വേളൂർ കൂപ്പ് ഭാഗത്തു നിന്നും 70 ലിറ്റർ കോടയും വാറ്റുകരണങ്ങളും ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊട്ടനാനിക്കൽ സുധാകരനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സ്ഥലത്തിനു സമീപത്തെ വനഭൂമിയിൽ ഒളിപ്പിച്ചിരുന്നു മൂന്നു നാടൻ തോക്കുകളും തിരകളും വെടിമരുന്നു പിടികൂടി.