കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍ പിടിയിലായത് ജയ്സ്മോന്‍ ജേക്കബ്ബ് പിടികൂടിയത് കോട്ടയം ഡിവൈഎസ്‍പിയും സംഘവും
കോട്ടയം: കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവനും കഞ്ചാവ് വില്പ്പനക്കാരനുമായ ജെയ്സ്മോന് ജേക്കബ്ബ് അറസ്റ്റില്. എക്സൈസ് സംഘത്തിന് നേരേയും ചിങ്ങവനത്ത് ലോട്ടറി വ്യാപാരിക്ക് നേരേയും കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്.
കോട്ടയം ഡിവൈഎസ്പി ഷാജിമോന് ജോസഫിന്റെ നേതൃത്വത്തില് ഒന്നര മാസമായി നടന്ന അന്വേഷണത്തിനൊടുവിലാണ് ജെയ്സ്മോന് ജേക്കബ്ബ് അറസ്റ്റിലായത്. മെഡിക്കല് കോളേജിന് സമീപം ബൈക്കില് സഞ്ചരിക്കുമ്പോഴായിരുന്നു പിടിയിലായത്. അഞ്ച് നാടന് ബോബുംകളും വടിവാളും കുരുമുളക് സ്പ്രേയും ഇയാളില്നിന്ന് കണ്ടെടുത്തു.
മെയ് മാസം അഞ്ചാം തീയതിയാണ് ജെയ്സ്മോനും കൂട്ടാളികളും എക്സൈസ് സംഘത്തെ ആക്രമിക്കുന്നത്. ജെയ്സ്മോന്റെ കോട്ടയം ആര്പ്പൂക്കരയിലുള്ള വീട്ടില് കഞ്ചാവ് വില്പ്പന നടക്കുന്നതായി ഏറ്റുമാനൂര് എക്സൈസ് ഉദ്യോഗസ്ഥര്ക്ക് വിവരം കിട്ടി. ഇതറിഞ്ഞ് വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ ജെയ്സ്മോനും സംഘവും മര്ദ്ദിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു.
ചിങ്ങവനത്തുള്ള ലോട്ടറി വ്യാപാരി പോള് ജേക്കബ്ബിനെ ജയ്സ്മോന് ഇന്നലെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമിച്ചിരുന്നു. ലോട്ടറിക്കടയിലെത്തിയ ജെയ്സ്മോന് സമ്മാനം അടിച്ചിട്ടുണ്ടെന്നും പണം മാറിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ലോട്ടറിയിലെ നന്പര് തിരുത്തിയതാണെന്ന് കടയുടമ മനസിലാക്കിയതോടെയാണ് പോള് ജേക്കബ്ബിനെ ആക്രമിച്ചത്. ആര്പ്പൂക്കരയിലെ വീടിന് സമീപം ജയ്സ്മോന് ഉണ്ടെന്ന് മനസിലാക്കിയ പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാല് വര്ഷം മുമ്പ് കോട്ടയത്ത് ലോഡ്ജ് ഉടമയെ കൊലപ്പെടുത്തിയ കേസിലും നിരവധി കഞ്ചാവ് വില്പ്പന കേസുകളിലും പ്രതിയാണ് ജയ്സ്മോന് ജേക്കബ്ബ്.
