തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ്വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കോട്ടയ്ക്കകം സ്വദേശി മണികണ്ഠനാണ് പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് സി ഐ വി രജികുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ക്രൂരമായ പീഡനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഫോർട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
