സോഷ്യൽമീഡിയ വഴി നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമം; നാലുപേർ പിടിയിൽ

First Published 27, Mar 2018, 11:23 PM IST
Crime arrest follow up
Highlights
  • നക്ഷത്ര ആമകളുമായി നാല് പേർ പിടിയിൽ
  • രണ്ട് പേർ രക്ഷപ്പെട്ടു
  • പ്രതികളുടെ കാറും കസ്റ്റഡിയിൽ

നക്ഷത്ര ആമകളെ വിൽക്കാനുള്ള ശ്രമത്തിനിടെ നാലുപേർ പിടിയിൽ. സോഷ്യൽമീഡിയ വഴിയാണ് നക്ഷത്ര ആമകളെ വാങ്ങാൻ ആളുകളെ കണ്ടെത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.

ആലുവ സ്വദേശി അരുൺ , കോഴിക്കോട് സ്വദേശി അനിൽകുമാർ , മുകുന്ദപുരം സ്വദേശി വിജീഷ്കുമാർ , എറണാകുളം തുരുത്തിപുറം സ്വദേശി ബെൻസൻ  എന്നിവരാണു പിടിയിലായത്. രണ്ട് നക്ഷത്ര ആമകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മാളയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂരിൽ പിടിയിലായ പ്രതികളെ കാലടി ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


 

loader