സുവിശേഷ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തു
തൃശൂർ: കൊടുങ്ങല്ലൂരിൽ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് സുവിശേഷ പ്രവർത്തകരെ ബിജെപി -, ആര്‍എസ്എസ്സ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. ഇതിന്‍റെ ദൃശ്യങ്ങളുള്‍പ്പടെയുള്ള പരാതിയിൽ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇരിങ്ങാലക്കുടയിലുളള പാസ്റ്റര്‍ എബ്രഹാം തോമസ്,രണ്ട് വൈദിക വിദ്യാര്ത്ഥികള്ഡ എന്നിവരെ കൊടുങ്ങല്ലൂരില് വെച്ച് ഒരു സംഘം ആളുകള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമായി പ്രചരിച്ചിരുന്നു. പാസ്റ്റരുടെ കയ്യിലുളള നോട്ടീസ് വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.ഹിന്ദുരാജ്യത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന പാസ്റ്റര്മാര്‍ ആവശ്യമില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകനായ ഗോപിനാഥും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.മതസ്പര്ധ വളര്‍ത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഗോപിനാഥ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ഇയാളുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി.ഗോപിനാഥ് സ്ഥലത്ത് നിന്ന് മുങ്ങിയതയാണ് സൂചന.പാസ്റ്റരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ ആറ്‍എസ്എസ് ബിജെപി പ്രവര്‍ത്തകര് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയി്ടുണ്ട്.ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കതെരിയും കേസെടുക്കുമെന്ന് കൊടുങ്ങല്ലൂര്ഡ പൊലീസ് മുന്നറിയിപ്പ് നല്‍കി.
