ഐ.ജി ശ്രീജിത്ത് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തുന്നു
കൊച്ചി: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നു. സഭ ആസ്ഥാനത്ത് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തുകയാണ് ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത്.
വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
അഞ്ച് വൈദികര്‍ക്കെതിരയാണ് പീഡന ആരോപണം ഉയര്‍ന്നത്. പക്ഷേ വീട്ടമ്മ മൊഴി നല്‍കിയത് ഫാ.ജെയ്‌സ് കെ.ജോര്‍ജ്ജ്, ഫാ. എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു.
പ്രായപൂര്‍ത്തിയാകും മുമ്പും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയിരുന്നു.
