മുന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശരീരികമായി പീഡിപ്പിക്കുകയും സോളാര്‍ പദ്ധയുടെ പേരില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി. പിണറായി വിജയന് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്. ഇതൊടൊപ്പം സോളാര്‍‍ കേസ് മായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കേസുകളും ക്രൈംബ്രാഞ്ചി്ന് കൈമാറി. ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ വച്ച് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും തെളിവുകള്‍ വേണമെങ്കില്‍ പിന്നീട് കൈമാറുമെന്നും സരിത പറഞ്ഞു. സരിതയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. തെളിവുകളുടെ പരിശോധനയ്ക്ക് ശേഷമാകും മുന്‍ മന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തുന്നത്.