തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കേസ് അന്വേഷ്ക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി ഷെബീര്‍ ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ നുണ പരിശോധന നടത്തണമെന്ന പൊലീസിന്റെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ തിരുവനന്തപുരം പോക്‌സോ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പെണ്‍കുട്ടി ഹാജരായി നിലപാട് അറിയിക്കാത്തിനെ തുടര്‍ന്നായിരുന്നു കോടതി നടപടി റദ്ദാക്കിയത്. കേസിലെ പ്രതിയായ സ്വാമി ഗംഗേശാനന്ദക്ക് അനുകൂലമായി പെണ്‍കുട്ടി മൊഴിയും മാറ്റിയ സാഹചര്യത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്.