തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എസ്‌പി സുകേശനു വീഴ്ചപറ്റിയെന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയതു നിയമവിരുദ്ധമാണെന്നും ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്‌പി സുകേശന്‍ ധൃതിപിടിച്ച് നിഗമനത്തിലെത്തുകയായിരുന്നെന്നാണു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സുകേശന്റെ അന്വേഷണത്തില്‍ വിജിലന്‍സ് മേധാവി നടത്തിയ തിരുത്തലുകള്‍ ശരിയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.