കൊച്ചി: മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. ബിസിനസുകാരിയായ സാന്ദ്ര തോമസിൻറെ പരാതിയിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്.
എറണാകുളം കറുകപ്പള്ളിയിലെ ഡിവൈഎഫ്ഐ മസ്ജിദ് യൂണിറ്റ് സെക്രട്ടറി സിദ്ദിഖ്, ഫൈസല്ഡ,നിയാസ്,കമാലുദ്ദീൻ,ജോഷി വിൻസെൻറ് ,അജയൻ എന്നിവരെയാണ് സാന്ദ്ര തോമസിൻറെ പരാതിയില്‍ എറണാകുളം സെൻറര്ടപൊലീസ് അറസ്റ്റ് ചെയതത്.
കമാലുദ്ദീൻ ഇടനിലക്കാരനായി സാന്ദ്ര തോമസിന് വീടും സ്ഥലവും വിറ്റിരുന്നു. എന്നാല്‍ എല്ലാ പണം ഇടപാടും അവസാനിപ്പിച്ചിട്ടും വീണ്ടും 75 ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെട്ടെന്നും ഇതിനായി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ സ്വന്തം ആളുകളാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞായിരുന്നു ഭീഷണിയെന്നും സാന്ദ്രയുടെ പരാതിയില്‍പറയുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വിശദീകരണം. വസ്തു ഇടപാടില്‍ ബാക്കി തരാനുളള പണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു. കലൂര്‍ സ്വദേശിയായ സിദ്ദിഖ് അടിപിടി കേസില്‍ നേരത്തെ പ്രതിയാണ്. തൃശൂര്‍ സ്വദേശിയായ ജോഷി മുമ്പ് സാമ്പത്തിക ക്രമേക്കേട് കേസിലും ഉള്‍പ്പെട്ടിരുന്നു.
