ദില്ലി: പ്രതിദിനം 35 യാത്രക്കാരെങ്കിലും മോഷഠാക്കളുടെയോ പോക്കറ്റടിക്കാരുടെയോ കൈയിൽ അകപ്പെടുന്നു. നഷ്​ടപ്പെടുന്നത്​ പണമടങ്ങിയ പഴ്​സുകൾ, ബാഗുകൾ, ​മൊബൈൽ ഫോണുകൾ തുടങ്ങിയവ. രാജ്യത്തെ ആദ്യ മെട്രോകളിൽ ഒന്നായ ദില്ലിയില്‍ നിന്നാണ്​ കുറ്റകൃത്യങ്ങളുടെ ഈ നീണ്ട പട്ടിക പുറത്തുവരുന്നത്​. സ്​ത്രീകളുടെ സംഘം ആസൂത്രണം ചെയ്യുന്ന പോക്കറ്റടിയാണ്​ പ്രധാന പ്രശ്​നം.

ഇത്തരം കേസുകളിൽ 90 ശതമാനവും ആസൂത്രണം ചെയ്​തത്​ സ്​ത്രീകളുടെ സംഘമാണെന്ന്​ സി.​ഐ.എസ്​.എഫ്​ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 35 ​യാത്രക്കാർ മോഷ്​ഠാക്കളുടെ ഇരയായെന്നാണ്​ പൊലീസി​ന്‍റെ കണക്ക്​. മൊട്രോ പരിസരത്ത്​ കുറ്റകൃത്യങ്ങളിൽ 33 ശതമാനത്തി​ന്‍റെ വർധനവും ഈ കാലയളവിൽ രേഖപ്പെടുത്തി.

2016ൽ 9621 കേസുകൾ റിപ്പോർട്ട്​ ചെയ്​തപ്പോൾ 2017ൽ ഇത്​ 12854 ആയി ഉയർന്നു. യാത്രക്കാരുടെ വർധനവിനനുസരിച്ച്​ കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഡൽഹി മെട്രോ പരിസരത്ത്​ 13 ഇരട്ടി വർധനയാണ്​ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായത്​. 2012ൽ 1.92 മില്യൺ യാത്രക്കാരുണ്ടായിരുന്ന മെ​ട്രോയിൽ 2016-17ൽ 2.76 മില്യൺ യാത്രക്കാരായി വർധിച്ചു. 2017ൽ 57 വാഹനങ്ങളാണ്​ പാർക്കിങ്​ ഏരിയയിൽ നിന്ന്​ മോഷണം പോയത്​.