തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി എ വിജയന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസന്വേഷിക്കുന്നത്. പാവറട്ടി പൊലീസ് സ്റ്റേഷനിലെത്തിയ സംഘം പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് സംഘം വിനായകന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കസ്റ്റഡിയില്‍ പൊലീസിന്റെ മര്‍ദ്ദനം കാരണമാണ് വിനായകന്‍ ആത്മഹത്യചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.