ഹരിയാനയിലെ പ്രധാന ഗുണ്ടാ സംഘത്തിലെ നാല് പേരെ ദില്ലി പൊലീസ് വെടിവച്ച് കൊന്നു
ദില്ലി: ഹരിയാനയിലെ പ്രധാന ഗുണ്ടാ സംഘത്തിലെ നാല് പേരെ ദില്ലി പൊലീസ് വെടിവച്ച് കൊന്നു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഗുണ്ടകളെ വധിച്ചത്. ഏറ്റമുട്ടലില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
നിരവധി കൊലപാതക മോഷണ കേസുകളില്‍ പ്രതിയായ രാജേഷ് ഭാരതിയടക്കം നാല് ഗുണ്ടകളെയാണ് ദില്ലി ഛത്തര്‍പൂരില്‍ വച്ച് പൊലീസ് കൊലപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പാണ് രാജേഷ് ഭാരതി ഹരിയാന സെന്‍ട്രല്‍ ജയില്‍ ചാടിയത്. രാജേഷ് ഭാരതിയെ പിടികൂടുന്നവര്‍ക്ക് ഹരിയാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഛത്തര്‍പൂരിലെ ഒഴിഞ്ഞ ഫാമില്‍ പ്രതികള്‍ സ്ഥിരം എത്താറുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദില്ലി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നീക്കം.മൂന്ന് മാസത്തോളം ഗുണ്ടകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ഫോര്‍ച്ചൂണറില്‍ ഫാമിലേക്ക് എത്തിയ ഗുണ്ടകള്‍ എന്നാല്‍ പൊലീസിന് കണ്ടയുടനെ നിറയൊഴിച്ചു.നാലപത് റൗണ്ടകളോളം വെടിയുതിര്‍ത്തു.പിന്നീട് മണിക്കൂറുകളോളം നീണ്ട തിരിച്ചടിക്ക് ശേഷമാണ് നാല് പ്രതികളെ വധിച്ചത്. ഒരാളെ പൊലീസ് പിടികൂടി. പരിക്കേറ്റ പൊലീസുകാരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്
