ദില്ലി: സുപ്രീംകോടതിയിൽ പ്രതിസന്ധി തുടരുന്നു. 15 മിനിറ്റോളം വൈകിയാണ് ഇന്ന് കോടതികൾ പ്രവർത്തിച്ച് തുടങ്ങിയത്. സാധാരണ 10.30നാണ് കോടതികൾ പ്രവർത്തിച്ച് തുടങ്ങുന്നത്. പ്രതിഷേധിച്ച നാല് ജഡ്ജിമാരുടെ കോടതികൾ പ്രവർത്തിച്ച് തുടങ്ങി. പതിനൊന്നാം നമ്പർ കോടതി ഇന്ന് പ്രവർത്തിക്കില്ല. എ കെ ഗോയലും,യു യു ലളിതും അടങ്ങിയ ബെഞ്ചാണ് ഇന്ന് പ്രവർത്തിക്കാത്തത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലെന്ന് വിശദീകരണം. മറ്റ് പല കോടതികളും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല.