Asianet News MalayalamAsianet News Malayalam

ശബരിമല: ദേവസ്വം ബോര്‍ഡ് വരുമാനത്തില്‍ വന്‍ ഇടിവ്

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ ഇടിവ്.  12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രം.

crisis in income from sabarimala
Author
Pamba, First Published Dec 1, 2018, 2:00 PM IST


സന്നിധാനം: ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ്.  12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു.  

ഈ വര്‍ഷം അരവണ വില്‍പനയില്‍ ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി 12 ദിവസത്തെ കണക്ക് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ കണക്കാണ് ഇത്.

crisis in income from sabarimala

crisis in income from sabarimala

Follow Us:
Download App:
  • android
  • ios