ലോകഫുട്ബോളിലെ വന്‍ ശക്തിയായി പോര്‍ച്ചുഗലിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം
മോസ്കോ: റഷ്യന് ലോകകപ്പിന്റെ പ്രീ ക്വാര്ട്ടറില് ഉറുഗ്വയോട് പരാജയപ്പെട്ട് പോര്ച്ചുഗല് പുറത്തായതോടെ ഏവരും ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോയുടെ തീരുമാനം എന്താണെന്നറിയാനാണ്. റഷ്യന് ലോകകപ്പോടെ കളിക്കളത്തില് നിന്ന് ലോകഫുട്ബോളര് വിരമിക്കുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല.
റഷ്യന് ഗ്രൂപ്പ് ഘട്ടത്തില് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു ക്രിസ്റ്റി. നാല് ഗോളുമായി ടോപ് സ്കോറര്മാരുടെ പട്ടികയില് രണ്ടാം സ്ഥാനത്തും സി ആര് 7 ഉണ്ട്. എന്നാല് 33 വയസ് പിന്നിട്ട ക്രിസ്റ്റിക്ക് ഇനി ഒരു ലോകപോരാട്ടത്തിന് പന്തുതട്ടാനുള്ള ബാല്യമുണ്ടോയെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്.
എല്ലാ ചോദ്യങ്ങള്ക്കുമുള്ള ഉത്തരവുമായി റോണോ രംഗത്തെത്തി. വിരമിക്കലിനെക്കുറിച്ച് ഇപ്പോള് ചിന്തിക്കുന്നതേയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റഷ്യയില് ടീം മികച്ച പ്രകടനമാണ് നടത്തിയത്. പ്രീ ക്വാര്ട്ടറില് ഉറുഗ്വൈയ്ക്ക് മുന്നില് പരാജയമേറ്റുവാങ്ങിയെങ്കിലും ടീമിന്റെ പ്രകടനത്തില് നിരാശനല്ലെന്നും ലോകഫുട്ബോളര് പറഞ്ഞു.
ഇനിയുള്ള കാലത്തും ലോകഫുട്ബോളിലെ വന് ശക്തിയായി പോര്ച്ചുഗലിനെ നിലനിര്ത്തുകയാണ് ലക്ഷ്യമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഭാവിയെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്നും പോര്ച്ചുഗലിനായി ആവുന്നത്ര കളിക്കുമെന്നും റൊണാള്ഡോ അറിയിച്ചു.
