മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം ഗുരുതര രോഗബാധിതനെന്ന് റിപ്പോര്‍ട്ട്. കാലിലെ വ്രണം പഴുത്ത് സുഖപ്പെടുത്താനാകാത്ത നിലയിലായെന്നാണ് കറാച്ചിയിലെ ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അസുഖം ദാവൂദിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രക്തസമ്മര്‍ദ്ദവും പ്രമേഹവും രൂക്ഷമായതിനെ തുടര്‍ന്ന് കാലിലേക്കുള്ള രക്തയോട്ടം നിലയ്‌ക്കുന്നതാണ് അസുഖം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. ലിഖായത്ത് നാഷണല്‍ ആശുപത്രിയിലെയും കറാച്ചിയിലെ സൈനിക ആശുപത്രിയിലെയും ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിക്കുന്നത്. എന്നാല്‍ ദാവൂദിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് ദാവുദിന്‍റെ അനുയായി ഛോട്ടാ ഷക്കീല്‍ അറിയിച്ചു.