എടപ്പാളില്‍ തിയേറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വിമര്‍ശനം. 

തിരുവനന്തപുരം: എടപ്പാളില്‍ തിയേറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വിമര്‍ശനം. പൊലീസിനും സര്‍ക്കാരിനും എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചു. പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും രംഗത്തെത്തി. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം തെറ്റായ സന്ദേശം ആണ് നല്‍കുന്നത് എന്നും ടി.പി.സെന്‍കുമാര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറസ്റ്റ് അപലപനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പൊലീസിന് എന്തുപറ്റിയെന്ന് അറിയില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ലതിക സുഭാഷ് പറഞ്ഞു. നമ്മുടെ നാട്ടില്‍ തെറ്റായ കാര്യങ്ങള്‍ കണ്ടാല്‍ ഇനി ചൂണ്ടിക്കാണിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

അതേസമയം, തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായിരുന്നു കുറ്റം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.