പോരാട്ട വീര്യമാണ് ക്രൊയേഷ്യന്‍ ടീമിന്‍റെ മുഖമുദ്ര

മോസ്കോ: കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങുക, അതും ലോകകപ്പ് സെമി ഫെെനലില്‍. ഒരു ടീം ആകെ തകര്‍ന്ന് പോകാന്‍ സാധ്യതയുള്ള സമയം. പക്ഷേ, ക്രൊയേഷ്യ തളര്‍ന്നില്ല. മധ്യനിരയുടെ കരുത്തില്‍ അവര്‍ പൊരുതി. രണ്ടാം പകുതിയില്‍ നിരന്തരം ആക്രമണങ്ങള്‍ക്കൊടുവില്‍ അവര്‍ ഇംഗ്ലീഷ് പോസ്റ്റില്‍ ആദ്യ ഗോള്‍ നിക്ഷേപിച്ചു.

എക്സ്‍ട്രാ ടെെമില്‍ വീണ്ടും ഇംഗ്ലീഷ് വല തുളച്ച് വിജയ ഗോളും പേരിലെഴുതി. ക്രെയേഷ്യന്‍ വിജയഗാഥയില്‍ ഒരുപാട് പേരുടെ കയ്യൊപ്പുണ്ട്. പക്ഷേ, ഈ താരത്തിനൊപ്പം ആര്‍ക്കും എത്താനാവില്ല. ഒപ്പം ക്രെയേഷ്യന്‍ ടീമിന് മുഴുവന്‍ ആ നേട്ടം പങ്കുവെയ്ക്കാമെന്ന് മാത്രം.