ലോകകപ്പ് സെമി പ്രവേശനം ക്രൊയേഷ്യന്‍ ടീം ആഘോഷമാക്കി

സോച്ചി: രണ്ട് പതിറ്റാണ്ടിന് ശേഷം ലോകകപ്പ് സെമിയില്‍ എത്തിയാല്‍ ആരായാലും മതിമറന്ന് ആഘോഷിക്കും. ആഘോഷത്തിന് തിരി കൊളുത്തി രാജ്യത്തിന്‍റെ പ്രസിഡന്‍റ് കൂടിയുണ്ടെങ്കില്‍ ആവേശത്തിര ഇരട്ടിയാകും. ലോകകകപ്പ് ക്വാര്‍ട്ടറില്‍ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തി ക്രൊയേഷ്യന്‍ താരങ്ങള്‍ മൈതാനത്ത് വിജയഭേരി മുഴക്കിയപ്പോള്‍ ഗാലറിയില്‍ തുള്ളിച്ചാടുകയായിരുന്നു പ്രസിഡന്‍റ് കൊളിന്‍ഡ. അവിടം കൊണ്ടും വിജയാഘോഷം അവസാനിച്ചില്ല. മത്സരശേഷം ടീം ഡ്രസിംഗ് റൂമിലെത്തി താരങ്ങള്‍ക്കും ടീം അധികൃതര്‍ക്കുമൊപ്പം വിജയം ആഘോഷിച്ചാണ് കൊളിന്‍ഡ മടങ്ങിയത്. ടീമിനൊപ്പം പാട്ടും നൃത്തവുമായി സന്തോഷം ഇരട്ടിയാക്കുകയായിരുന്നു അവര്‍. നേരത്തെ ക്രൊയേഷ്യന്‍ ജയത്തില്‍ ഗാലറിയില്‍ കൊളിന്‍ഡ നടത്തിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. 1998ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് സെമിയിലെത്തുന്നത്. 

Scroll to load tweet…