കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയത്.
മലപ്പുറം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം കോട്ടക്കല് ശാഖയിലെ ഉപഭോക്താകളുടെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. കോട്ടക്കല് ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയത്.
22 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കോടിക്കണക്കിന് രൂപ ക്രെഡിറ്റായതായി എസ്.എം.എസ് വഴി അറിയിപ്പ് ലഭിച്ചത്. തുടര്ന്ന് ബാലന്സ് ചെക്ക് ചെയ്തപ്പോള് ഇത് ശരിയാണെന്ന് കണ്ടതോടെ ജീവനക്കാര് ശരിക്കും അന്തംവിട്ടു. പുല്ലാട്ട് സുരേഷ് കുമാർ എന്നയാളുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപയാണ് ക്രെഡിറ്റായത്.
എന്തായാലും ഓര്ക്കാപ്പുറത്ത് കോടീശ്വരനായതിന്റെ അമ്പരപ്പ് മാറും മുന്പേ ഇവരുടെ അക്കൗണ്ടുകള് അബദ്ധം മനസ്സിലായ ബാങ്ക് അധികൃതര് മരവിപ്പിച്ചു.സാങ്കേതിക പ്രശ്നങ്ങള് മൂലമാണ് അക്കൗണ്ടുകളിലേക്ക് പണമെത്തിയതെന്നും പ്രശ്നം ഉടന് പരിഹരിക്കുമെന്നുമാണ് എസ്ബിഐ വിശദീകരിക്കുന്നത്.
