ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശ്രീനഗറിനു സമീപം പാന്തചൗക്കില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. സ്കൂളില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഡല്‍ഹി പബ്ലിക് സ്കൂളിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. പുലര്‍ച്ചനെ മൂന്നരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. നേരത്തെ ഒരു സി ആര്‍ പി എഫ് ജവാന്‍ ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്‍സ്‌പെക്ടര്‍ സഹിബ് ശുക്‌ളയാണ് കൊല്ലപ്പെട്ടത്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീ നഗര്‍ ജമ്മു ദേശീയ പാത അടച്ചു.