അവധിക്കെത്തിയ സി.ആര്‍.പി.എഫ് ജവാനെ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്നു. സി.അര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍  നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

ശ്രീനഗര്‍: അവധിക്കെത്തിയ സി.ആര്‍.പി.എഫ് ജവാനെ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്നു. സി.അര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പുല്‍വാമയിലെ നൈയിലെ വീട്ടില്‍ വെച്ച് വെടിയേറ്റ നസീര്‍ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമികൾക്കായി സൈന്യം ഈ പ്രദേശം വള‍ഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.