ജവാന്മാരുടെ മൃതദേഹ അവശിഷ്ടങ്ങളെന്ന രീതിയിൽ ചിലർ വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം കുറിപ്പുകളോ ചിത്രങ്ങളോ പങ്കുവയ്ക്കരുതെന്ന് സിആർപിഎഫ് ട്വിറ്ററിൽ കുറിച്ചു

ദില്ലി: പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ മൃതദേഹത്തിന്‍റെയും ശരീര ഭാഗങ്ങളുടെയും വ്യാജ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ സിആർപിഎഫ് രംഗത്ത്. ജവാന്മാരുടെ മൃതദേഹ അവശിഷ്ടങ്ങളെന്ന രീതിയിൽ ചിലർ വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.

എല്ലാവരും ഒന്നിച്ചു നിൽക്കുന്ന സമയത്ത് വെറുപ്പ് പടർത്താനാണ് ചിലരുടെ ശ്രമം. ഇത്തരം കുറിപ്പുകളോ ചിത്രങ്ങളോ പങ്കുവയ്ക്കരുതെന്നും സിആർപിഎഫ് ട്വിറ്ററിൽ വ്യക്തമാക്കി. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ വിവരം കൈമാറണമെന്നും സിആർപിഎഫ് ആവശ്യപ്പെട്ടു.