തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. സഭ പിരിച്ചുവിട്ടാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനാണ് ബിജെപി തീരുമാനം.

ഹൈദരാബാദ്: തെലങ്കാനയിൽ ചന്ദ്രശേഖര റാവു മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ നിയമസഭ പിരിച്ചുവിടാനുളള തീരുമാനം ഉച്ചക്ക് ഒരു മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. എട്ട് മാസം കാലാവധി ബാക്കിനിൽക്കെയാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുളള ആലോചന. 

തെലങ്കാന രൂപീകരണത്തിന്‍റെ നാലാം വാർഷിക ദിനമായ ഇന്ന് രംഗറെഡ്ഡി ജില്ലയിൽ വൻ റാലിയും തെലങ്കാന രാഷ്ട്രസമിതി സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. സഭ പിരിച്ചുവിട്ടാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനാണ് ബിജെപി തീരുമാനം.