രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറിനു മുകളിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 49.20 ഡോളറായിരുന്നു ഇന്നലെ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ലിബിയയിലും നൈജീരിയിലും എണ്ണ ഉത്പാദനത്തില്‍ നേരിയ തടസ്സങ്ങള്‍ ഉണ്ടായതാണ് രാജ്യാന്തര വിപണിയില്‍ വില 50 ഡോളറിനു മുകളിലെത്താന്‍ കാരണം.