കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് നടക്കും. മൂന്നാം തവണയാണ് ജാമ്യ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹര്‍ജിയില്‍ പ്രതിഭാഗം വാദം ഇന്നലെ പൂര്‍ത്തിയായിയിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പോലീസ് വാദം ദിലീപിന് ജാമ്യം നിഷേധിക്കാനുള്ളതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ ഇപ്പോൾ നടക്കുന്നത് സ്ഥിരം കുറ്റവാലിയായ സുനിൽകുമാറിന്‍റെ മൊഴിയെ ആശ്രയിച്ചുള്ള അന്വേഷണമാണ്.ഇയാൾ പറയുന്ന കഥകൾക്ക് പിറകെയാണ് പോലീസ്, ഇങ്ങനെപോയാൽ കേസിൽ മുഖ്യപ്രതി സുനിൽകുമാർ പോലീസ് മാപ്പ് സാക്ഷിയാകുമെന്നും ദിലീപ് മാത്രമാകും പ്രതിയെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിഭാഗം വാദം ശരിയല്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. കേസിൽ പ്രോസിക്യൂഷൻ വാദം നാളം നടക്കും. നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ മൂന്നാം തവണയാണ് ദിലീപ് ജാമ്യഹർജിയുമായെത്തുന്നത്. അതേസമയം മുഖ്യപ്രതി സുനില്‍കുമാറിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി അവാനിക്കുന്ന സാഹചര്യത്തിലാണിത്.
