മദ്യ വിൽപന ശാലകളും ബാറുകളും തുറക്കരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ തുടരുന്ന കർഫ്യൂവിൽ ഇളവ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് നിരോധനാജ്ഞ മാറ്റമില്ലാതെ തുടരും. മദ്യ വിൽപന ശാലകളും ബാറുകളും തുറക്കരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റിടുന്നവ‍ര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതേസമയം ഇന്നലെ രാത്രി നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ച് സെക്ടറിൽ പാക് സൈനികർ വെടിവെപ്പ് നടത്തി എന്നും റിപ്പോർട്ടുകളുണ്ട്.