ആയിരം ദിവസം കൊണ്ട് ആദ്യഘട്ടം തീര്‍ക്കുമെന്ന പ്രഖ്യാപനവുമായി പണി മുന്നേറുമ്പോഴാണ് സ്വപ്ന പദ്ധതിയെയും നോട്ട് പ്രശ്‌നം പ്രതിസന്ധിയിലാക്കിയത്. 9 കമ്പനികള്‍ക്കാണ് പുലിമുട്ടിനായുള്ള കല്ലിറക്കാനുള്ള കരാര്‍ കിട്ടിയത്. ഓരോ ദിവസവും ഓരോ കരാറുകാരന്‍ ശരാശരി 4000 ടണ്‍ കല്ലിറക്കുന്ന സ്ഥാനത്ത് ഇപ്പോള്‍ ലോഡ് 1000 ടണ്ണായി കുറഞ്ഞു.

അദാനി ഗ്രൂപ്പ് കരാറുകാര്‍ക്കുള്ള പണം ഓണ്‍ലൈനായി നല്‍കുന്നുണ്ട്. പക്ഷെ കൂലി ഇനത്തില്‍ തന്നെ ഓരോ കരാറുകാരനും തൊഴിലാളികള്‍ക്ക് ഒരു ദിവസം 50,000 രൂപയോളം ചില്ലറയായാണ് നല്‍കുന്നത്..

പണമിടപാടുകള്‍ക്ക് വരുത്തിയ നിയന്ത്രങ്ങള്‍ക്ക് അടക്കം ഇളവ് തേടി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കരാറുകാര്‍.