നോട്ടു മാറാന്‍ ഇന്ത്യ ക്യവില്‍ നില്‍ക്കുമ്പോള്‍, തുറന്ന ചര്‍ച്ച എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായത്. രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ആരില്‍ നിന്നാണ് തനിക്ക് വധഭീഷണിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. നോട്ട് അസാധുവാക്കിയ തീരുമാനം രഹസ്യമായി വയ്ക്കാന്‍ സര്‍ക്കാരിനായില്ലെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു

ഒരു പ്രധാനമന്ത്രിയും എടുക്കാത്ത തീരുമാനമാണ് മോദി കൈക്കൊണ്ടതെന്ന് തിരിച്ചടിച്ച ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ രാജ്യത്തെ സത്യസന്ധരുടെ വിജയമാണിതെന്ന് അവകാശപ്പെട്ടു. ജനം അഭിമാനത്തോടെ ബുദ്ധിമുട്ട് സഹിക്കുകയാണ് വിദേശത്ത് കള്ളപ്പണം ഉള്ളവരുടെ വിവരം ഒരു രാജ്യവും ഇനി കൈമാറാതിരിക്കാനാണ് കോണ്‍ഗ്രസ് ഇതുവരെ കിട്ടിയ പേരുകള്‍ കൈമാറണമെന്ന് ആവശ്യപ്പെടുന്നതെന്നും പിയൂഷ് ഗോയല്‍ ആരോപിച്ചു.
ബെറ്റ്

തീരുമാനത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ടപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിന്ന് ശിവസേനയും നാഷണല്‍ കോണ്‍ഫറന്‍സും ഒഴികെയുള്ള പാര്‍ട്ടികള്‍ വിട്ടു നിന്നു. മുംബൈയിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടിഎമ്മില്‍ ക്യൂ നിന്ന് പ്രതിഷേധം പ്രകടിപ്പിച്ചു.