ഇന്ന് ഇതുവരെ മൂന്നേമുക്കാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.