Asianet News MalayalamAsianet News Malayalam

മോദിയുടെ ഹെലിക്കോപ്ടർ ഇറക്കാൻ ആയിരക്കണക്കിന് മരങ്ങൾ വെട്ടിനശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്

അനുമതി ലഭിക്കാതെയാണ് മരങ്ങൾ വെട്ടിയതെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാൻ​ഗിർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സമീർ സത്പതി പറഞ്ഞു. 

cutting of tree for modis helipad sparks row in odisha
Author
Bhubaneswar, First Published Jan 14, 2019, 11:07 AM IST

ഭുവനേശ്വർ: ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഹെലിപാഡിന് സൗകര്യം ഒരുക്കുന്നതിനായി ആയിരക്കണക്കിന് മരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാൻ​ഗിർ ജില്ലയിലാണ് ഹെലികോപ്ടർ ഇറക്കുന്നതിന് വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചത്. ജനുവരി 15നാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്.

അനുമതി ലഭിക്കാതെയാണ് മരങ്ങൾ വെട്ടിയതെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാൻ​ഗിർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സമീർ സത്പതി പറഞ്ഞു. വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കെടുക്കുന്നതിനു വേണ്ടി ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേയുടെ കീഴിലുള്ള സ്ഥലമായതിനാൽ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.

അതേ സമയം സംഭവത്തിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിർന്ന് ബി ജെ പി നേതാവുമായ ധർമേന്ദ്ര പ്രധാൻ രം​ഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഭയക്കുന്നവരാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ കൈയ്യിലെടുത്ത് ദുരുപയോ​ഗം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത ദിവസം സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി പടിഞ്ഞാറന്‍ ഒഡീഷയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. ശേഷം, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചില പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios