സ്കൂളുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം ഹാക്കർ ചോർത്തിയതായി സ്കൂൾ അധികൃതർ

കോഴിക്കോട്: കാന്തപുരം എപി വിഭാ​ഗത്തിന്റെ നിയന്ത്രണത്തിലുള്ള ‌‌വിദ്യാഭ്യാസസ്ഥാപനത്തിന്റെ സെർവർ ഹാക്ക് ചെയ്ത് രേഖകൾ ചോർത്തി. കോഴിക്കോട് മർക്കസ് ഇം​ഗ്ലീഷ് മീഡിയം സ്കൂളിന്റെ സെർവറാണ് ഹാക്ക് ചെയ്യപ്പെട്ടത്.

സ്കൂളുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രേഖകൾ തിരികെ ലഭിക്കാൻ പണം ആവശ്യപ്പെട്ടു കൊണ്ട് കംപ്യൂട്ടറിൽ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു.