സൈബര്‍ ആക്രമണത്തില്‍ വലഞ്ഞ് കുടുംബം അശ്ലീല പോസ്റ്റുകളും അപകീര്‍ത്തി പോസ്റ്റുകളും സൈബര്‍ കേസ് ഇരയെ സഹായിച്ചതിന് പ്രതികാരം കേസ് നല്‍കിയിട്ടും ആക്രമണം തുടരുന്നു സൈബര്‍ ആക്രമണത്തിന് പിന്നില്‍ വന്‍ സംഘം നീതി തേടി കുടുംബം ഹൈക്കോടതിയിൽ

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിന് ഇരയായ വീട്ടമ്മയെ സഹായിച്ചതിന്‍റെ പേരില്‍, കഴിഞ്ഞ ഒരു വര്‍ഷമായി സൈബര്‍ ആക്രമണം നേരിടുകയാണ് തിരുവനന്തപുരം പാലോട്ടെ ഒരു കുടുംബം. പൊലീസിലും ഹൈടെക് സെല്ലിലും പരാതി നല്‍കിയിട്ടും ആക്രമണത്തിന് കുറവില്ല.

മൂന്നു പെണ്‍മക്കളുള്‍പ്പെടെ അഞ്ചാപേരാണ് പാലോട്ടെ ഈ കുടംബത്തിലുള്ളത്. ഗൃഹനാഥന് ദുബായിലാണ് ജോലി. നാട്ടുകാരിയും ഫേസ്ബുക്ക് സുഹൃത്തുമായ പ്രവാസി വീട്ടമ്മക്കു നേരെ സൈബര്‍ ആക്രണണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോള്‍, പരാതിക്ക് ബലം നല്‍കുന്ന മൊഴി നല്‍കി. സൈബര്‍ ഗുണ്ടകളെ ക്കുറിച്ച് അറിയാവുന്ന വിവരവും പോലീസിന് കൈമാറി. അതോടെ ആക്രമണം ഈ കുടുംബത്തിനു നേരെയായി.

പാലോട് പൊലീസിലും ഹൈടെക് സെല്ലിലും പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കഴിഞ്ഞ ജൂണില്‍ രജിസറ്റര്‍ ചെയ്ത കേസില്‍.9 പേര്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ഇതുവരെ അറസ്റ്റൊന്നും നടന്നില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ കുടുംബം.