എഴുത്തുകാരിയും അധ്യാപികയുമായ സുമ ആനന്ദന് കഴിഞ്ഞ ഒരാഴ്ചയായി ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇടുക്കി: സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍കൂടിയായ സുമ നടത്തിവന്നിരുന്ന സ്‌കൂള്‍ കെട്ടിടം മുന്നറിയിപ്പില്ലാതെ കെട്ടിടയുടമ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇതിനെതിരായ കേസ് കോടതിയില്‍ നടന്നുവരവേയാണ് സൈബര്‍ ആക്രമണം.
എഴുത്തുകാരിയും അധ്യാപികയുമായ സുമ ആനന്ദന് കഴിഞ്ഞ ഒരാഴ്ചയായി ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ചെറുതോണിയില്‍ വാടകകെട്ടിടത്തില്‍ സുമ നടത്തിവന്നിരുന്നിരുന്ന സ്‌കൂള്‍ കെട്ടിടയുടമ മുന്നറിയിപ്പില്ലാതെ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു.
സുമയെ പിന്നീട് സ്‌കൂള്‍ കെട്ടിടത്തിലേക്ക് കയറാനും അനുവദിച്ചില്ല. സ്‌കൂളിലെ 10 ജീവനക്കാരുടെ ഭാവിയും ഇതോടെ അനിശ്ചിതത്ത്വത്തിലായി. തുടര്‍ന്ന് കെട്ടിടയുടമയ്‌ക്കെതിരെ സുമ കോടതിയെ സമീപിച്ചു. ഈ കേസില്‍ നടപടികള്‍ പുരോഗമിക്കവേയാണ് സൈബര്‍ ആക്രമണം. സംഭവത്തില്‍ സൈബര്‍സെല്ലിന് സുമ പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
