സൈബർ ആക്രമണത്തിനെതിരെ ഇരകളുടെ പോരാട്ടം; ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇരകളായ സ്ത്രീകൾ ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകി. അപർണ പ്രശാന്തി, അനു സോമരാജൻ, അജിത തിലകൻ എന്നിവരാണ് ഡിജിപിയെ കണ്ടത്. പലതരത്തിലുള്ള സൈബർ ആക്രമണം നേരിട്ടസ്ത്രീകളിപ്പോൾ ഒരുമിച്ചാണ് പോരാട്ടം. ഒരു സിനിമയെ കുറിച്ച് ആസ്വാദനമെഴുതിയതിന് അപർണ്ണ പ്രശാന്തി നേരിട്ടത് രൂക്ഷമായ സൈബർ വേട്ടയാടൽ. കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥ ആണെങ്കിലും സോഷ്യൽ മീഡിയ വഴി അജിത തിലകൻ നേരിട്ട അസഭ്യവർഷത്തിന് കണക്കില്ല.
സൈബർ ആക്രമണത്തിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചതിന് അനു സോമരാജന് കിട്ടിയത്. അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും. വ്യാജ വെബ് സൈറ്റുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം വേണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് മൂന്ന് പേരും ഡിജിപിയോട് ആവശ്യപ്പെട്ടത്.. പരാതി പെട്ടതിന് ഭീഷണിയും ഗൂഢാലോചനയും ഇപ്പോഴും തുടരുന്നുണ്ടെന്നും ഇവർ പരാതിപ്പെട്ടു. പരാതികളോട് ഡിജിപി അനുകൂലമാായാണ് പ്രിതികരിച്ചതെന്ന് മൂവരും പറഞ്ഞു.
