ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിക്കരുത് സൈബര്‍ പൊലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളിലേക്ക് തരിച്ചു വിളിക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്നലെ ഇത്തരത്തിൽ നിരവധി ഫോൺ കോളുകളുകള് വന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
+37,+56,+26 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോണുകളിലേക്ക് വിളിയെത്തിയത്. രണ്ടോ മൂന്നോ സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന കോളുകൾ. ചില നമ്പറുകിലേക്ക് തിരകെ വിളിക്കുമ്പോള് മറ്റു നമ്പരുകളിലേക്ക് കോൾ ഡൈവേർട്ടായി പോകുന്നുണ്ട്. ചിലർക്ക് തെറികേള്ക്കേണ്ടതായും വന്നുവെന്നും അധികൃതര് പറഞ്ഞു.
ബൊളീവിയയിൽ നിന്നാണ് കോളുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളിയുടെ കാരണം സൈബർ പോലീസ് അന്വേഷിച്ചുവരുകയാണ്. പൊലീസുകാരുടെ ഔദ്യോഗിക ഫോണുകളെല്ലാം ബിഎസ്എന്എല് കമ്പനിയുടേയാണ്. ഒരേ കമ്പനിയുടെ നമ്പറുകളിലേക്ക് തുടര്ച്ചയായി വിളിച്ച് നെറ്റ് വർക്ക് ബ്ലോക്കാക്കുന്ന ഹാക്കർമാരാണോ ഫോൺവിളികൾക്ക് പിന്നിലെന്നാണ് സംശയം.
അങ്ങനെയെങ്കില് സ്ഥിതി ഗൗരവമുള്ളതാണെന്ന് പൊലീസ് അനുമാനിക്കുന്നു. അതുകൊണ്ടാണ് ഇനി കോളുകൾ വന്നാൽ തിരികെ വിളിക്കരുതെന്ന നിർദ്ദേശം ഔദ്യോഗികമായി സൈബർ സെൽ പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങളും ഇത്തരം കോളുകൾ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
