Asianet News MalayalamAsianet News Malayalam

വനിതാ മതില്‍ ഗാനത്തിന്‍റെ പേരില്‍ ഇടത്-സംഘപരിവാര്‍ സൈബര്‍പോര്

മൂന്ന് ദിവസം മുന്‍പേ യൂട്യൂബിലെത്തിയ വനിതാ മതില്‍ ശീര്‍ഷകഗാനത്തിന് ലൈക്കും ഡിസ് ലൈക്കും ചെയ്യാനായി ഇരുവിഭാഗമായി തിരിഞ്ഞു മത്സരിക്കുകയാണ് ഇടത്-സംഘപരിവാര്‍ അനുകൂലികള്‍.  

cyber war over vanitha bridge title song
Author
Kozhikode, First Published Dec 27, 2018, 10:44 PM IST

തിരുവനന്തപുരം: ജനുവരി ഒന്നിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള രാഷ്ട്രീയവൈര്യം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. 

മൂന്ന് ദിവസം മുന്‍പേ യൂട്യൂബിലെത്തിയ വനിതാ മതില്‍ ശീര്‍ഷകഗാനത്തിന് ലൈക്കും ഡിസ് ലൈക്കും ചെയ്യാനായി ഇരുവിഭാഗമായി തിരിഞ്ഞു മത്സരിക്കുകയാണ് ഇടത്-സംഘപരിവാര്‍ അനുകൂലികള്‍.  ഗാനം യൂട്യൂബിലെത്തിയതിന് പിന്നാലെ ആയിരം പേര്‍ ഗാനത്തിന് ലൈക്കടിച്ചപ്പോള്‍ അതേസമയം പതിനായിരത്തിലേറെ പേരാണ് ഡിസ് ലൈക്ക് ചെയ്തുവിട്ടത്.

ഈ കാര്യം ശ്രദ്ധയില്‍പ്പെട്ട ഇടത് അനുഭാവികള്‍ ഇക്കാര്യം തങ്ങളുടെ സൈബര്‍ ഗ്രൂപ്പുകളിലെത്തിച്ചതോടെ ലൈക്ക്-ഡിസ് ലൈക്ക് പോര് രൂക്ഷമായി. വ്യാഴാഴ്ച്ച രാത്രിയോടെ മുപ്പതിനായിരം ലൈക്കും പത്തൊന്പതിനായിരം ഡിസ് ലൈക്കും എന്ന നിലയിലാണ് ഗാനത്തിനുള്ള റേറ്റിംഗ് നില്‍ക്കുന്നത്. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണം 46000 മാത്രമാണ്. 

 

Follow Us:
Download App:
  • android
  • ios