വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തി കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ജൂ​ല ബ്രി​സ്ക്മാ​ൻ(50) എ​ന്ന യു​വ​തി​ക്ക് എ​തി​രെ അ​കി​മാ എ​ൽ​എ​ൽ​സി എ​ന്ന ക​മ്പ​നി​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ‌​ക്ടോബര്‍ 28ന് ​വി​ർ​ജീ​നി​യ​യി​ൽ ട്രം​പി​ന്‍റെ ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​യ യു​വ​തി ന​ടു​വി​ര​ൽ ഉ‍​യ​ർ​ത്തി കാ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ചി​ത്രം ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും യു​വ​തി പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ച്ച്ആ​ർ മാ​നേ​ജ​ർ വി​ളി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്ന് യു​വ​തി പറഞ്ഞിട്ടും ഫ​ലം ക​ണ്ടി​ല്ല. യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറയുന്നു.