വെള്ളിയാഴ്ച പുലർച്ചെയോടെ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചില്ല. 

തമിഴ്നാടിന്റെ തീരദേശങ്ങളിലും വടക്കൻ മേഖലയിലും കനത്തമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ 13 തീരജില്ലകളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിനെ നേരിടാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നു റവന്യുമന്ത്രി ആർ.ബി. ഉദയകുമാർ പറഞ്ഞു. 
ചുഴലിക്കാറ്റിൽ വൈദ്യുത തകരാറും അപകടവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട് വൈദ്യുതി വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.

ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകിയിട്ടുണ്ട്.