Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ കനത്ത മഴ; പമ്പയില്‍ ജാഗ്രതാ നിര്‍ദേശം

cyclone ockhi hoax message sabarimala
Author
First Published Nov 30, 2017, 5:48 PM IST

പമ്പ: ശബരിമല സന്നിധാനത്ത് ശക്തമായ മഴ തുടര്‍ന്ന് പമ്പനദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കുളിക്കുന്ന തീര്‍ത്ഥാടകര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം.  മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് രത്രികാല ശബരിമല യാത്ര കഴിവതും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 
കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് ദുരന്ത നിവാരണസേനയും ഫയര്‍ഫോഴ്സും നല്‍കിയിരിക്കുന്നത്.

മണ്ണിടിച്ചിലിനും മരങ്ങള്‍ കടപുഴുകി വീഴാനും സാധ്യതയുള്ളതിനാല്‍ രാത്രികാല ശബരിമല യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം. പമ്പയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പിയില്‍ കുളിക്കാന്‍ ഇറങ്ങുന്ന തീര്‍ത്ഥാടകര്‍ക്കും ജാഗ്രനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം.

പമ്പയിലെ ത്രിവേണി പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന പാര്‍ക്കിങ് നിരോധിച്ചു. വെള്ളത്തിനടിയിലായ വാഹനങ്ങള്‍ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന് കരയ്ക്ക് കയറ്റി.

ശബരിമല സന്നിധാനത്ത് അപകട സാധ്യതക്ക് വഴിവക്കുന്ന തരത്തില്‍ നിന്ന മരച്ചില്ലകള്‍ വനംവകുപ്പും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് മുറിച്ചുമാറ്റി.  മരച്ചില്ല മുറിച്ചുമാറ്റുന്നതിനിടയില്‍ ഒരാള്‍ക്ക് പരിക്കുപറ്റി. അപകടം ഒഴിവാക്കാന്‍ പമ്പയില്‍ നിന്നും  കനനപാതയിലൂടെ യാത്രക്കും
ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios