കവറത്തി: ലക്ഷദ്വീപിലെ മിക്ക ദ്വീപുകളിലും ശക്തമായ മഴയോട് കൂടിയ കാറ്റ് വീശുന്നു. കൽപ്പേനി ദ്വീപിൽ കാറ്റ് ശക്തി പ്രാപിച്ചതിൽ കൂട്ടമായി തെങ്ങുകൾ അടർന്ന് വീണ് റോഡ് ഗതാഗതം തടസ്സപ്പെടുകയും തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണവും. തീരപ്രദേശങ്ങളിൽ നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ബോട്ടുകൾ മിക്കതും വെള്ളത്തിനടിയിലായി.
മത്സ്യബന്ധന മേഖലയിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്.മിനിക്കോയ് ദ്വീപിലും സമാനമായ റിപ്പോർട്ടുകളാണ്. അളപായം റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല. ചുഴലിക്കാറ്റിന്റെ ദിശ തുടർന്ന് തലസ്ഥാന ദ്വീപായ കവരത്തി, അഗത്തി ദ്വീപുകളുടെ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോർട്ട്. മുന്നോരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി അഡ്മിനിസ്ട്രേറ്ററുടെ അദ്യക്ഷതയിൽ സേനാ വിഭാഗങ്ങൾ അടങ്ങുന്ന ഉന്നതതല യോഗം കവരത്തിയിൽ ചേർന്നു.
ദ്വീപുകളിലെ ദുരിത്വാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സ്ഥലത്തെ സബ് ഡിവിഷണല്‍ ഓഫീസര്‍മാർക്ക് കലക്ടറുടെ കർശന നിർദേശം നൽകി. എല്ലാ ദ്വീപുകളിലും സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആളുകൾ അഭയകേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നുള്ള കർശനമായ നിർദ്ദേശമാണ് ദ്വീപ്ഭരണകൂടം നൽകിയിട്ടുള്ളത്.
സുരക്ഷിതരല്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് ദ്വീപുകളിലെ കോൺകരിറ്റ് സ്ക്കൂളുകളിലേക്ക് മാറി താമസിക്കുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട് . മൂന്നാം തിയതി വരെ മത്സ്യ ബന്ധനത്തിനായി ആരും കടലിൽ പോകരുതെന്നുള്ള ശക്തമായ നിർദ്ദേശവും നൽകി.
