അഹമ്മദാബാദ്: രാഹുല്‍ ഗുജറാത്തില്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍തന്നെ കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മാണം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിട്ട് മാധ്യമങ്ങളെ കണ്ട അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. അയോധ്യ തര്‍ക്കത്തില്‍ വാദംകേള്‍ക്കല്‍ 2019 ജുലൈക്ക് ശേഷം നടത്തണമെന്ന് സുപ്രീംകോടതിയില്‍ ഷിയാ വഖഫ് ബോര്‍ഡിനുവേണ്ടി സിബല്‍ വാദിച്ചതിനെയാണ് അമിത് ഷാ വിമര്‍ശിച്ചത്. അതേസമയം 15 ലക്ഷം ഓരോരുത്തരുടെയും അക്കൗണ്ടില്‍ ഇട്ടുതരുമെന്ന് താന്‍ പറയുന്നില്ലെന്നും ഗുജറാത്തിലെ ജനങ്ങള്‍ക്ക് ശോഭനമായ ഭാവികാലമാണ് വരാന്‍ പോകുന്നതെന്ന് രാഹുല്‍ കച്ചിലെ അന്‍ജാറില്‍ പറഞ്ഞു.
അതേസമയം ഒഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതോടെ മോദിയുടെയും രാഹുലിന്റെയും പ്രചാരണം ഇനി നടത്താനാകുമോയെന്ന ആശങ്കയിലാണ് ഇരുവിഭാഗവും. മൂന്ന് ദിവസത്തെ പര്യടനത്തിനായി ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കനത്തമഴകാരണം ഒരു സമ്മേളനത്തില്‍ മാത്രമാണ് പങ്കെടുക്കാനായത്.
ദിവസങ്ങള്‍ക്കകം വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചരണചൂട് ചൂട് ഓഖി കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. സംസ്ഥാനത്തൊട്ടാകെ രാവിലെമുതല്‍ മഴയായിരുന്നു. 1600 കിലോമീറ്റര്‍ കടല്‍തീരമുള്ള ഗുജറാത്തില്‍ അര്‍ദ്ധരാത്രിയോടെ സൂറത്തിലാണ് ഓഖി തീരംതൊടുന്നത്. മഴകനക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും നേതാക്കളും പ്രചാരണം മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങും.
