കാറ്റില്‍ പെട്ട് ഓട്ടോറിക്ഷ വയലിലേക്ക് മറിഞ്ഞു

പാലക്കാട്:പാലക്കാട് കണ്ണാടിയില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇരുപതിലേറെ വീടുകള്‍ തകരുകയും ചെയ്തു.തൃശൂര്‍- കോയമ്പത്തൂര്‍ ദേശീയപാതയില്‍ ഓടുമ്പോള്‍ കാറ്റില്‍ പെട്ട് ഓട്ടോറിക്ഷ വയലിലേക്ക് മറിഞ്ഞു വീണു. കൃത്യസമയത്ത് ഇറങ്ങിയോടിയതിനാല്‍ അപകടം പറ്റാതെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടു.

ദേശീയപാതയിലെ കടകളുടെ മേല്‍ക്കൂരകളും ഇരുമ്പ് തൂണുകളും നിലംപൊത്തി. വന്മരങ്ങള്‍ കടപുഴകി വീണ് മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണാടി പഞ്ചായത്തിലെ ഇരുപതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതപോസ്റ്റുകള്‍ ഒടിഞ്ഞു വീണും , കാറ്റില്‍ ചുമരിടിഞ്ഞു വീണും ആണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത് .