കൊച്ചി: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഇന്ന് ദിലീപിന്‍റെ വാദം കേള്‍ക്കും. ആലുവ സ്വദേശിയാണ് പരാതിക്കാരന്‍. കഴിഞ്ഞ ദിവസം നടന്ന സിറ്റിങില്‍ ഭൂമിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അവകാശ വാദം ഉന്നയിച്ചിരുന്നു.
കിഴക്കേ ചാലക്കുടി വില്ലേജിൽ രണ്ട് സർവ്വെ നമ്പറുകളിലെ ഭൂമിയുടെ അവകാശി വലിയ കോവിലകം തമ്പുരാന്‍ ആയിരുന്നു എന്നാണ് ദേവസ്വം വാദിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഈ ഭൂമിയുടെ അവകാശി കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ്. ഇതിൽ ഒരു സര്‍വ്വേ നന്പരിലുള്ള ഭൂമി ഇപ്പോള്‍ ദിലീപിന്‍റെ കൈവശമാണുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കൈമാറ്റം നടത്തിയ 66 സെന്‍റില്‍ പത്ത് സെന്‍റിന് മാത്രമാണ് പട്ടയമുള്ളതെന്നും മറ്റു രേഖകള്‍ ക്രിത്രിമമായി നിര്‍മിച്ചതാണെന്നും ഹിയറിങില്‍ ദേവസ്വം ബോര്‍ഡ് വാദിച്ചിരുന്നത്.
