കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കയ്യേറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തൃശൂർ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് പുറംപോക്ക് ഭൂമി കൈയ്യേറിയെന്നും ഇതിനായി അന്നത്തെ ജില്ലാ കളക്ടർ എം എസ് ജയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നുമാണ് പരാതി.
പൊതുപ്രവര്‍ത്തകന്‍ പി.ഡി.ജോസഫാണ് ഹർജി നൽകിയത്.
ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടും മറ്റ് തെളിവുകളും ഹർജിക്കാരൻ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡി സിനിമാസിനു വേണ്ടി കലാഭവന്‍മണിയുടെ സ്വത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. എതിര്‍കക്ഷികളുടെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.
